തെച്ചിമരത്തില്‍ നിന്നൊരു തമ്പുരാട്ടി
രാത്രിച്ചിലമ്പൂരി കൈയ്യിലിട്ട് നടക്കും,
കിലുക്കി കിലുക്കി
വഴിനീളെ വീഴുന്നല്ലോ !
രണ്ടു കൈയ്യും തികയാതെയാകവേ
ചോപ്പ് പൊട്ടുകളിരുന്ന്‍
ശരിക്കുള്ള ചോപ്പ് പൊട്ടുകള്‍ പറയും
മതി വാരി ദേഹത്തൊട്ടിച്ചത്
ഉള്ളതും കൊണ്ടു പോ ,
പോളകള്‍ പൊട്ടിക്കാന്‍ ഇഷ്ടമുള്ള
നിനക്കിനിയിന്ന് ഉറങ്ങണ്ടല്ലോ .!!
No comments:
Post a Comment