നിന്റെ ചുണ്ടുകളില്‍ എന്റെ ഇട്ടാപ്രിങ്ങിണി
പ്രണയത്തിനു
തെക്കുമില്ല കിഴക്കുമില്ല ..
ആഴമുള്ള കിണറെത്തിനോട്ടങ്ങളെ
ചെവിക്ക് പിടിച്ച്
അടുക്കളത്തിണ്ടില്‍ കൊണ്ടിരുത്തുന്ന
എന്റെതല്ലാത്ത പ്രതിധ്വനികള്‍.
കല്ലുമഴ പെയ്യിക്കണ്ട,
എന്റെ കുടകളെ ഞാന്‍
പാറപ്പെടുത്തും.
ചിരിക്കാനും കരയാനും
ആക്രോശിക്കാനുമാവാതെ വായ കൂട്ടിപ്പിടിച്ചിരിക്കുന്നു എന്റെ കവിത
Monday, February 17, 2014
കരൾ പിളർന്നു പോകുന്ന നേരം ചോർന്നുതിർന്ന് വീഴുന്ന തുളസിപ്പൂവുകളെ “ആഹാ !!”എന്ന ഒച്ചയിൽ മണക്കുന്ന ക്രൂശിതന്റെ മൂക്കിലമരുന്നതാണ് എന്റെ കവിത, എന്റെ വിമോചനം..