folkflakes
Monday, June 23, 2014
പുത്തരിക്കണ്ടം മൈതാനം പോലെ വിശാലമായ മനസ്സുള്ളവരേ
,
ഒരു ഒരേ ഒരു സെന്റെങ്കിലും എന്റെ പേര്‍ക്ക് എഴുതി തായോ
?
എന്ന് ഒരു പോസ്സസ്സീവ് കുട്ടി
ഭൂമിയാകെ ഓടിച്ചോടിച്ചു
വിവിധോന്മുഖനാക്കി
പ്രലോഭിപ്പിച്ചിതെത്രയാ
നെല്‍ക്കതിരുകള്‍
,
നിന്റെ ചുണ്ടുകളില്‍
എന്റെ ഇട്ടാപ്രിങ്ങിണി പ്രണയത്തിനു
തെക്കുമില്ല കിഴക്കുമില്ല ..
ആഴമുള്ള കിണറെത്തിനോട്ടങ്ങളെ
ചെവിക്ക് പിടിച്ച്
അടുക്കളത്തിണ്ടില്‍ കൊണ്ടിരുത്തുന്ന
എന്റെതല്ലാത്ത പ്രതിധ്വനികള്‍.
കല്ലുമഴ പെയ്യിക്കണ്ട
,
എന്റെ കുടകളെ ഞാന്‍ പാറപ്പെടുത്തും
.
ചിരിക്കാനും കരയാനും ആക്രോശിക്കാനുമാവാതെ
വായ കൂട്ടിപ്പിടിച്ചിരിക്കുന്നു
എന്റെ കവിത
Newer Posts
Older Posts
Home
Subscribe to:
Comments (Atom)