നീലിച്ച ക്യാന്‍വാസില്‍
എന്റെ ലോകത്തിലെ
മുഴുവന്‍ ഇരുട്ടും നിറച്ച ഒരു
വഞ്ചി
ഞാന്‍ കെട്ടഴിച്ചു വിടുന്നു...
പോ തോണി പോ...
പോയി പവിഴപ്പുറ്റുകളില്‍
ഭ്രമിച്ചു പോയ
എന്റെ വെളിച്ചത്തിന്‍
മുക്കുവനെയും
കൊണ്ടിങ്ങു വാ...
ഇവിടെയാണിന്ന് നമ്മുടെ കടല്‍നൃത്തം..
No comments:
Post a Comment