കഴിഞ്ഞ കർക്കിടക്കത്തിന്
ശ്രാദ്ധം കിട്ടാത്ത പിതൃക്കൾ
അലക്കുകല്ലിലിരുന്ന്
സോപ്പു വെള്ളത്തിൽ
ജന്മാന്തരങ്ങളുടെ വിഴുപ്പുകൾ ഉലുമ്പിപ്പിഴിയുന്നു..
കൊടുക്കാത്ത ചോറിന്റെ പേരിൽ
നേരംകെട്ട നേരങ്ങളിൽ
അവർ എന്നെ നോക്കി പുലഭ്യം
പറയുന്നു
കാ കാ എന്നു കാറി വിളിച്ചു
കൊണ്ട്...
No comments:
Post a Comment