പെണ്ണുങ്ങളെ വരൂ...
നമുക്കിന്ന് ലേസുപിടിപ്പിച്ച
ബാഗുകളുമായി
വഴിയോരങ്ങളിലേക്കിറങ്ങാം..
കടകളിൽ നിന്നു
കല്ലുവളകളും,
വട്ടച്ചാന്തുകൂട്ടുകളും,
മെഴുതിരികളും വാങ്ങാം..
കണ്ണിടുന്ന ചെറുപ്പുക്കാരെ
നോക്കി
ഉപ്പുതരികളുള്ള ചൂടുചോളങ്ങൾ
കവിളിലിട്ടു ചിരിച്ചു
മറിയാം..
... ഇന്നു ചുറുചുറുക്കുള്ള
സുന്ദരികളാവാം,
ഓമനകളാവാം..
No comments:
Post a Comment